കല്ലുവാതുക്കലിൽ കിണറ്റിൽ വീണ് രണ്ടു പേർ മരിച്ചു
1591366
Saturday, September 13, 2025 10:08 PM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ മണ്ണയത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. മണ്ണയം തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23), മയ്യനാട് ധവളക്കുഴി കണ്ണപുല്ലുവിള വീട്ടിൽ സോമൻ പിള്ളയുടെ മകൻ ഹരിലാൽ(25) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. സ്വന്തം വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരിക്കെ കപ്പി കെട്ടിയിരുന്ന കന്പൊടിഞ്ഞ് വിഷ്ണു കിണറ്റിൽ വീഴുകയായിരുന്നു. ഈ വിവരം അറിഞ്ഞ സമീപത്തുള്ള ഫുഡ് ഫാക്ടറിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഹരിലാൽ കയർ കെട്ടി കിണറ്റിൽ ഇറങ്ങി.
വിഷ്ണുവിനെയും എടുത്ത് കൊണ്ട് കയറിൽ പിടിച്ച് കയറി വരവേ കയറു പൊട്ടി രണ്ടുപേരും വീണ്ടും കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി രണ്ടുപേരെയും കരയ്ക്ക് എത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരും മരിച്ചിരുന്നു.
വിഷ്ണുവിന്റെ അമ്മ സുനിത. സഹോദരി രേണുക. ഹരിലാലിന്റെ സഹോദരൻ മണികണ്ഠൻ. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ. പാരിപ്പള്ളി പോലീസ് കേസെടുത്തു.