വീഡിയോ ആൽബം പുറത്തിറക്കി
1573780
Monday, July 7, 2025 6:02 AM IST
പുനലൂർ: അമ്മയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഹൃദയസ്പർശിയായ കഥ പറയുന്ന "ഹൃദയപൂർവം അമ്മയ്ക്ക്’മ്യൂസിക്കൽ വീഡിയോ ആൽബം വിളക്കുടി സ്നേഹതീരത്തിലെ അമ്മമാരോടൊത്ത് റിലീസ് ചെയ്തു.
പിന്നണിഗായിക സിത്താര കൃഷ്ണകുമാറാണ് ഈ ആൽബത്തിലെ ഗാനം ആലപിച്ചത്. ഉപ്പും മുളകും സീരിയൽ ഫെയിം ശിവാനിയും റിട്ട.അധ്യാപിക ആലിസ് തോമസുമാണ് അഭിനയിച്ചിരിക്കുന്നത്.
വരികൾ എഴുതിയിരിക്കുന്നത് റിയാസ് കുറുമ്പോലിൽ. സംഗീതം അജയ് രവി, ഈ ആൽബത്തിന്റെ സംവിധാനം ഗുലുമാൽ ഫെയിം ഷാൻ ചാർലിയാണ്.
റിലീസിംഗ് ചടങ്ങിൽ മിമിക്രി മിനി സ്ക്രീൻ താരം താജ് പത്തനംതിട്ടയും സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ് ലിനും പങ്കെടുത്തു.
എകെ ബ്ലോഗ്സ് യൂട്യൂബ് ചാനൽ നിർമിച്ച ഹൃദയപൂർവം അമ്മയ്ക്കായി എന്ന മ്യൂസിക്കൽ വീഡിയോ ആൽബം ചാനലിലൂടെ ലോകമെമ്പാടുമുള്ള അമ്മമാർക്കായിട്ടാണ് സമർപ്പിച്ചിരിക്കുന്നു.