ഇടതുമുന്നണി രാഷ്ട്രീയമാന്യത കാണിക്കണം: നടുക്കുന്നിൽ വിജയൻ
1573786
Monday, July 7, 2025 6:13 AM IST
പൂയപ്പള്ളി :പൂയപ്പള്ളി പഞ്ചായത്ത് ഭരണം സംബന്ധിച്ച് എൽഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള രാഷ്ട്രീയമാന്യത കാണിക്കണമെന്ന് കെപിസിസി സെക്രട്ടറി നടുക്കുന്നിൽ വിജയൻ.യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.പ്രസന്നൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗങ്ങളായ വെളിയം ശ്രീകുമാർ, നെടുങ്ങോലം രഘു, കെപിഎസ്ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. മനോജ് , ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ ,
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ബിനോയി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ, രാജു ചാവടി, അനിൽ മംഗലത്ത് , ചെങ്കുളം ബി.ബിനോയി, പി.ഒ. മാണി,ഗീത ജോർജ്ജ്, ഹംസ റാവുത്തർ, ചിറക്കട നിസാർ, തുടങ്ങിയവർ പ്രസംഗിച്ചു.