പുത്തൻ കൂട്ടുകാരെ വരവേറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
1573788
Monday, July 7, 2025 6:13 AM IST
കൊല്ലം: പട്ടത്താനം വിമലഹൃദയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി നാലാമത്തെ ബാച്ചി െ ന്റ ഉദ്ഘാടനവും എസ് പി സി യുണിറ്റി െ ന്റ ആദ്യ രക്ഷകർത്തൃ യോഗവും കൊല്ലം സിറ്റി ഡിഎച്ച് ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു ഉദ്ഘാടനം ചെയ്തു.
എസ് പി സിയെ സംബന്ധിച്ചും പരിശീലനങ്ങളെ സംബന്ധിച്ചും അദ്ദേഹം രക്ഷിതാക്കൾക്കും കേഡറ്റുകൾക്കും നിർദ്ദേശങ്ങൾ നൽകി.
പ്രഥമ അധ്യാപിക സിസ്റ്റർ ഫ്രാൻസിനീ മേരി അധ്യക്ഷത വഹിച്ചു. സിപിഒ മാരായ പ്രമീള പയസ്, ബി.ലിസി ,പോലീസ് ഓഫീസർമാരായ എം.ജെ. ബിജോയ്, സുജിൻ, ജ്യോതിഷ്, അമൃത എന്നിവർ പ്രസംഗിച്ചു.