കൊല്ലം ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്; ഇടത് പാനലിന് ജയം
1573784
Monday, July 7, 2025 6:13 AM IST
കൊല്ലം: കൊല്ലം ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഇടതു പാനലിന് ജയം. ഒമ്പത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളായ എട്ട് പേരും എതിർ പാനലിലെ ബിജെപി സ്ഥാനാർഥിയും വിജയിച്ചു.
ഇടതുപക്ഷത്ത് നിന്ന് മത്സരിച്ച പി.ബി ശിവൻ , കെ.ബി മഹേന്ദ്ര, അനുബ് ബി .മുണ്ടയ്ക്കൽ, വിനോദ് വി. വെള്ളിമൺ, ആതിര എസ്. ചന്ദ്രൻ, ഫാറൂഖ് നിസാർ, അക്ഷയ് ഫ്രാൻസിസ്, നന്മ ലക്ഷ്മി, എന്നിവരും ബിജെപി പ്രതിനിധിയായി മത്സരിച്ച എസ്. പ്രേംലാലുമാണ് വിജയിച്ചത്. മൂന്നാം സീറ്റിൽ അനുബ് മുണ്ടയ്ക്കൽ, ധീരജ് രവി എന്നിവർ തുല്യ വോട്ട് നേടി.
വീണ്ടും നടത്തിയ വോട്ടെണ്ണലിലാണ് ഇടത് പാനലിലെ അനൂബ് മുണ്ടയ്ക്കൽ വിജയിച്ചത്. വിജയികളിൽ നിന്ന് പ്രസിഡന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കും ഇടത് പാനലിനെതിരേ കോൺഗ്രസ്, ആർഎസ്പി, ബിജെപി അനുഭാവികളുടെ സഖ്യമാണ് മത്സരിച്ചത്.