കോൺഗ്രസ് മാർച്ച്; ശാസ്താംകോട്ടയിൽ ലാത്തിച്ചാർജ്
1573431
Sunday, July 6, 2025 6:39 AM IST
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പേർക്ക് പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു.
കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്.
വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, സത്യൻ, ഹാഷിം സുലൈമാൻ, എ .എസ്. ആരോമൽ, അബ്ദുള്ള തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർക്കാണ് ലാത്തിച്ചാർജിൽ പരിക്കേറ്റത്.
കെപിസിസി ജനറൽ സെക്രട്ടറി എം .എം. നസീർ മാർച്ച് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.