ഇഎസ്ഐ ആശുപത്രി കേന്ദ്ര ബോർഡ് അംഗങ്ങൾ സന്ദർശിച്ചു
1573434
Sunday, July 6, 2025 6:39 AM IST
എഴുകോൺ : ഇ എസ് ഐ ആശുപത്രി കേന്ദ്ര ബോർഡ് അംഗങ്ങൾ സന്ദർശിച്ചു.ഇഎസ് ഐ ആശുപത്രി ബോർഡ് അംഗം ദുരൈരാജും സംഘവുമാണ് സന്ദർശിച്ചത്.
കഴിഞ്ഞദിവസം രാവിലെ 10ന് ആരംഭിച്ച സന്ദർശനം ഉച്ചയ്ക്കാണ് അവസാനിച്ചത്.രജിസ്ട്രേഷൻ കൗണ്ടർ, ചികിത്സാ വിഭാഗങ്ങൾ, ഓഫീസ്, ഓപറേഷൻ തീയറ്റർ, ഫാർമസി, വാർഡുകൾ, ലാബ് തുടങ്ങി എല്ലായിടവും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
എഴുകോൺ ഇ എസ് ഐ ആശുപത്രി നേരിടുന്ന അപര്യാപ്തതകൾ ഉടൻ പരിഹരിക്കുമെന്നും ആശുപത്രിയെക്കുറിച്ചു നല്ല അഭിപ്രായമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.