കൊ​ല്ലം: വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്‌ഷ​നാ​യ കെ -​ഫോ​ണ്‍ ക​ണ​ക്ഷ​ന് ജി​ല്ല​യി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന.

സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റ്റ​വും മി​ത​മാ​യ നി​ര​ക്കി​ല്‍ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ന​ല്‍​കു​ന്നു​വെ​ന്ന നി​ല​യി​ലാ​ണ് കെ-​ഫോ​ണ്‍ ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ കെ-​ഫോ​ണ്‍ പ​ദ്ധ​തി വ​ഴി 7433 ക​ണ​ക്ഷ​നു​ക​ള്‍ ഇ​തി​നോ​ട​കം ന​ല്‍​കി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2,239.644 കി​ലോ​മീ​റ്റ​ര്‍ കേ​ബി​ളു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്മി​ഷ​ന്‍ ട​വ​റു​ക​ളി​ലൂ​ടെ 188.587 കി​ലോ​മീ​റ്റ​ര്‍ ഒ​പി​ജി​ഡ​ബ്ല്യൂ കേ​ബി​ളു​ക​ളും 2051.057 കി​ലോ​മീ​റ്റ​ര്‍ എ​ഡി​എ​സ്എ​സ് കേ​ബി​ളു​ക​ള്‍ കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ള്‍ വ​ഴി​യു​മാ​ണ് സ്ഥാ​പി​ച്ച​ത്.

ക​ള​ക്‌ടറേ​റ്റ് ഉ​ള്‍​പ്പ​ടെ​യു​ള്ള 1734 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഇ​പ്പോ​ള്‍ കെ​ഫോ​ണ്‍ നെ​റ്റു​വ​ര്‍​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​തി​നോ​ട​കം ആ​കെ 1475 ബി​പി​എ​ല്‍ വീ​ടു​ക​ളി​ല്‍ കെ​ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. 4211 വാ​ണി​ജ്യ ക​ണ​ക‌്ഷ​നു​ക​ളും കൊ​ടു​ത്തു.

പ്രാ​ദേ​ശി​ക ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ വ​ഴി​യാ​ണ് വാ​ണി​ജ്യ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 380 ലോ​ക്ക​ല്‍ നെ​റ്റു​വ​ര്‍​ക്ക് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ കെ​ഫോ​ണു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ക​ണ​ക്‌്ഷ​നു​ക​ള്‍​ക്കാ​യി പു​തി​യ ര​ജി​സ്‌​ട്രേ​ഷ​നു​ക​ളും വ​രു​ന്നു​ണ്ട്. ര​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ഹൈ ​വാ​ല്യു ക​ണ​ക്ഷ​നു​ക​ളും ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍​ക്കാ​യി 11 ക​ണ​ക്‌ഷ​നു​ക​ളും ജില്ല യി​ല്‍ ന​ല്‍​കി.

പു​തി​യ ഗാ​ര്‍​ഹി​ക ക​ണ​ക്‌ഷന്‍ എ​ടു​ക്കാ​ന്‍ എ​ന്‍റെ കെ-​ഫോ​ണ്‍ എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യോ കെ-​ഫോ​ണ്‍ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 18005704466 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ വ​ഴി​യും ക​ണ​ക്‌ഷനാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.