വനമഹോത്സവം സംഘടിപ്പിച്ചു
1573163
Saturday, July 5, 2025 6:22 AM IST
കുളത്തൂപ്പുഴ : ചെറുകര, കല്ലുപച്ച വി എസ് എസ് ,കുളത്തുപ്പുഴ ഇ എസ് എം കോളനിയിലെ പഞ്ചായത്ത് ബഡ്സ് സ്കൂൾ എന്നിവ സംയുക്തമായി ചേർന്ന് കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് വനമഹോത്സവം 2025 സംഘടിപ്പിച്ചു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെബർ റെജി ഉമ്മൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മേഴ്സിയുടെ അധ്യക്ഷതയിൽകൂടിയപൊതുസമ്മേളനത്തിൽ അഞ്ചൽ റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസർഎസ്. ദിവ്യ ,
കളംകുന്ന് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വി . ഉല്ലാസ് , സ്കൂൾ എച്ച് എം സോണി , റോയ് ഉമ്മൻ, ചെറുകര വി എസ് എസ് സെക്രട്ടറി ജി. ശ്രീകുമാർ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ കെ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. ദിവ്യ വൃക്ഷത്തൈ നട്ടു.തുടർന്ന് ബഡ്സ് സ്കൂളിലെ ഭിന്ന ശേഷി കുട്ടികളുടെ വിവിധ കലാ പരിപാടികൾ, വൃക്ഷത്തൈ നടീൽ, ചിത്രചന മത്സരം, എന്നിവ സംഘടിപ്പിച്ചു. സമ്മാനവിതരണവും, മധുര പലഹാരവിതരണവും നടന്നു.