കൊ​ല്ലം: വ​ഴി​യാ​ത്ര​ക്കാ​ർ​ക്കോ വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ​ക്കോ യാ​തൊ​രു സു​ര​ക്ഷ​യും ഒ​രു​ക്കാ​തെ തി​ര​ക്കു​ള്ള റോ​ഡ് ത​ട​ഞ്ഞു ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ ട്രാ​ൻ​സ് ഫോ​ർ​മ​ർ മാ​റ്റം യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

കൊ​ല്ലം ശാ​ര​ദ മ​ഠ​ത്തി​നു സ​മീ​പ​മു​ള്ള ട്രാ​ൻ​സ് ഫോ​ർ​മ​റാ​ണ് യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​തെ ഇ ​ബി ഉ​ദ്യോ​ഗ​സ്ഥ​ർമാ​റ്റിയത്.സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും വി​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങു​ന്ന സമയത്താണ് സം​ഭ​വം. ശാ​ര​ദ മ​ഠ​ത്തി​ൽ നി​ന്ന് പോ​ള​യ​ത്തോ​ട്, ക​ട​പ്പാ​ക്ക​ട, തി​രി​ച്ച് ചി​ന്ന​ക്ക​ട​യി​ലേ​ക്കും വ​രേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡിൽ ജെ ​സി ബി ​റോ​ഡി​നു കു​റു​കെ നി​ർ​ത്തി ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​രു വ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ആ​ക​ട്ടെ റോ​ഡി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന ജെ ​സി ബി ​ക​ണ്ടാ​ണ് ബ്രേ​ക്ക് ഇ​ട്ടു വി​വ​രം തി​ര​ക്കു​ന്ന​ത്.യാ​തൊ​രു സു​ര​ക്ഷാ ക്ര​മീ​ക​ര​ങ്ങ​ളും ചെ​യ്യാ​തെ​യാ​യി​രു​ന്നു ട്രാ​ൻ​സ് ഫോ​ർ​മ​ർ മാ​റ്റം.

ഇ​ത് മൂ​ലം ര​ണ്ടു മ​ണി​ക്കൂ​റാ​ണ് തി​ര​ക്കു​ള്ള ഈ ​റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടത്. ടു ​വീ​ല​ർ യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ജെ ​സി ബി​ക്ക് അ​ടി​യി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്ന​ത്. യാ​തൊ​രു മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഇ​ല്ലാ​തെ​യും സു​ര​ക്ഷാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​തെ​യു​മു​ള്ള ഇ ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ ചോ​ദ്യം ചെ​യ്ത​ത് വാ​ക്ക് ത​ർ​ക്ക​ത്തി​നും ഇ​ട​യാ​ക്കി.