ഇരവിപുരം സെന്റ് ജോൺസ് സ്കൂളിൽ എസ്പിസി ആരംഭിച്ചു
1573164
Saturday, July 5, 2025 6:22 AM IST
ഇരവിപുരം: സ്റ്റുഡന്റ്പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രഥമ ഗാർഡിയൻ എസ്പിസി രൂപീകരണം സെന്റ് ജോൺസ് ഹൈസ്കൂൾ, ഇരവിപുരത്ത് നടന്നു. ചടങ്ങ് എസ്പിസി കൊല്ലം അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ രാജേഷ് ബി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ അജിത് ജോസ് , സീനിയർ അസിസ്റ്റന്റ് ജസ്റ്റിസ് ജെ.മാർട്ടിൻ, സാൽവിൻ വിൽസൺ, സിന്ദു നെപ്പോളിയൻ, സ്റ്റാഫ് സെക്രട്ടറി ജോ ഫ്രഡി, പോലീസ് ഉദ്യോഗസ്ഥരായ ജോയ്, സജിമ, എസ്പിസി കേഡറ്റുകൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
കേഡറ്റുകളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും, സമൂഹത്തിൽ കൂടുതൽ പ്രതിബദ്ധതയോടെ വളരുന്നതിനും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകരിച്ച ഗാർഡിയൻ എസ്പിസി നിർണായകമാകുമെന്ന് എഡിഎൻഒ.രാജേഷ് പറഞ്ഞു.