ജില്ലാ ആശുപത്രിയിൽ സൂപ്രണ്ടിനെ ഉപരോധിച്ചു
1573166
Saturday, July 5, 2025 6:22 AM IST
കൊല്ലം: ഒപിയിൽ ഡോക്ടർമാരുടെയും ഫാർമസിയിൽ മരുന്നിന്റെയും അഭാവം പരിഹരിക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിച്ചു.
സമരം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ഉപരോധം മണിക്കൂറുകളോളം നീണ്ടതോടെ പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ജില്ലാ നേതാക്കളായ ശരത് മാമ്പുഴ, അഭിജിത് ആശ്രാമം, അഭിരാം, എം.എസ്.ആദിത്യൻ, ബിനു ആലാട്ടുകാവ് നിഷാന്ത്, ശ്രീകാന്ത് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.