കേരള കർഷകസംഘം വില്ലേജ് സമ്മേളനം നടത്തി
1573423
Sunday, July 6, 2025 6:29 AM IST
ചാത്തന്നൂർ: കേരള കർഷക സംഘം ചാത്തന്നൂർ ഈസ്റ്റ് വില്ലേജ് സമ്മേളനം മനോജ് കുമാർ നഗറിൽ നടത്തി. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധിസമ്മേളനം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
റിട്ട. അഗ്രികൾച്ചർ ഡയറക്ടർ പ്രേംജിത്ത് കാർഷിക ക്ലാസ് നയിച്ചു. എൽ.ബിജു അധ്യക്ഷനായി. എ.ദസ്തകീർ, സിജിൻ ദാസ്, ബാബു പനവിള, എസ്. കിഷോർ കുമാർ, മോഹൻലാൽ, ശിവകുമാർ, ജെയിംസ് കൊല്ലായിക്കൽ, സ്വാഗത സംഘം ചെയർമാൻ എൻ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എൽ. ബിജു - പ്രസിഡന്റ്, എ. ദസ്തകീർ - സെക്രട്ടറി, ജെയിംസ് കൊല്ലായിക്കൽ - ട്രഷറർ, മിനിമോൾ, സജീന - വൈസ് പ്രസി., എസ്. കിഷോർ കുമാർ, സി. എസ്. ശിവകുമാർ - ജോ.സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു.