പെരുമൺ തീവണ്ടി ദുരന്തത്തിന് 37വയസ്; അനുസ്മരണം എട്ടിന്
1573425
Sunday, July 6, 2025 6:29 AM IST
കൊല്ലം : രാജ്യത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് 37 വയസ്. 105 പേരുടെ ജീവനാണ് ദുരന്തത്തിൽ ഹോമിക്കപ്പെട്ടത്.ബംഗ്ലൂരിൽ നിന്നും കന്യാകുമാരിലേക്ക് പോവുകയായിരുന്ന ഐലൻഡ് എക്സ്പ്രസി െെന്റ 10 ബോഗികളാണ് അഷ്ടമുടി കായലിൽ പതിച്ചത്. നാട്ടുകാരുടെ അവസരോചിതമായ രക്ഷാപ്രവർത്തനം കൊണ്ടാണ് മരണസംഖ്യ 105ൽ ഒതുക്കാനായത്.
മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും നാട്ടുകാരും ഉടൻതന്നെ രക്ഷാപ്രവർത്തനത്തിന് സജീവമായി ഏർപ്പെടുകയായിരുന്നു. 500 പേർക്ക് മാരകമായ രീതിയിലുള്ള പരക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ കൊടുത്തെങ്കിലും യഥാർഥ അവകാശികൾ ഇല്ല എന്നുള്ള കാരണം പറഞ്ഞു അനേകം പേർക്കു നഷ്ടപരിഹാരം കൊടുത്തിട്ടില്ല. ഈ മഹാ ദുരന്തത്തി െന്റ യഥാർഥ കാരണം ഇന്നും കണ്ടു പിടിച്ചിട്ടില്ല.
അന്നത്തെ റെയിൽവേ സേഫ്റ്റി കമ്മീഷണർ സൂര്യ നാരായണനും അതിനുശേഷം റിട്ട. എയർ മാർഷൽ സി. എസ്. നായിക്കും വ്യത്യസ്തമായ രണ്ട് അന്വേഷണങ്ങൾ നടത്തിയെങ്കിലും അവരുടെ നിഗമനങ്ങൾ അപകടകാര്യങ്ങളിലേക്ക് എത്തി നോക്കുകപോലും ഉണ്ടായില്ല.
ടൊർണാഡോ അഥവാ ചുഴലിക്കാറ്റാണ് ഭാരമുള്ള ബോഗികൾ അഷ്ടമുടിക്കായലിൽ പതിപ്പിച്ചതിന് കാരണക്കാരനെന്നായിരുന്നു അവരുടെ കണ്ടുപിടിത്തം. ചെറിയ ചാറ്റൽ മഴ അല്ലാതെ അവിടെ ഒരു ചെറിയ കാറ്റ് പോലും ഉണ്ടായിരുന്നില്ല.
പാളങ്ങളുടെ റിപ്പയറിൽ ഏർപ്പെടുന്ന തൊഴിലാളികൾ ഫിഷ് പ്ലേറ്റ് ഇളക്കിയശേഷം തൊട്ടടുത്തുള്ള സ്ഥലത്ത് കാപ്പി കുടിക്കാൻ പോയി. ആ ഭാഗത്ത് കൂടി എൻജിനും ഒരു ബോഗിയും കടന്നുപോയി. തുടർന്ന് 10 ബോഗികൾ അഷ്ടമുടി കായലിൽ പതിച്ചു.അന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് അനേകം പേരെ രക്ഷിച്ച ഒഴിവുള്ള സ്വദേശി വിജയന് ഒരു പാരിതോഷികവും ഇതുവരെ കിട്ടിയിട്ടില്ല. അന്നത്തെ റെയിൽവേ മന്ത്രി വിജയനെ ആശുപത്രിയിൽ പോയി സന്ദർശിക്കുകയും ചെയ്തിരുന്നു. പല പല രോ ഗങ്ങളുമായി കഷ്ടപ്പെടുകയാണ് വിജയൻ.
പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എട്ടിന് അനുസ്മരണ സമ്മേളനം നടക്കും. രാവിലെ ഒൻപതിന് പുഷ്പാർച്ചന എൻ. കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ. വി. ഷാജി അധ്യക്ഷത വഹിക്കും. ബി. ജയന്തി, ഡോ. കെ. രാജശേഖരൻ, അഡ്വ. ജി. വിജയകുമാർ, മോഹൻ പെരിനാട്, പെരുമൺ വിജയകുമാർ, പി. അമ്പിളി, അഡ്വ. പെരുമൺ.എസ്. രാജു, മങ്ങാട് സുബിൻ നാരായണൻ, ആർ. പി. പണിക്കർ, പെരുമൺ ഷാജി, പെരിനാട് വിജയൻ എന്നിവർ പ്രസംഗിക്കും.