പ്രഫഷണൽ കോൺഗ്രസ് കാമ്പയിൻ
1572802
Friday, July 4, 2025 6:14 AM IST
കൊല്ലം: ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർ അന്ന ഫോർ ഓൾ കാമ്പയി െ ന്റ ജില്ലാതല പൊതുസമ്പർക്ക പരിപാടിയും ഒപ്പ് ശേഖരണവും തേവള്ളി എ. എ. റഹീംസ് ജലദർശിനിയിൽ സംഘടിപ്പിച്ചു.
ജോലിസ്ഥലത്തെ അമിത സമ്മർദംമൂലം അന്ന സെബാസ്റ്റ്യൻ എന്ന യുവ ചാർട്ടേർഡ് അക്കൗണ്ടന്റ് മരണത്തിനു കീഴടങ്ങിയ സാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.ആമീൻ ആസാദ് അധ്യക്ഷത വഹിച്ചു, കൊല്ലം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
എഐപിസി സ്റ്റേറ്റ് പ്രസിഡന്റ് രഞ്ജിത് ബാലൻ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആനന്ദ് മോഹൻ രാജൻ, ഡോ.അലക്സാണ്ടർ ജേക്കബ്,ശാസ്ത്രവേദി പ്രസിഡന്റ് അച്യുത ശങ്കർ, അഡ്വ.ദിവ്യ ശ്രീനിവാസൻ.എസ്. നായർ, ഫർഹാൻ യാസീൻ, ഡോ. ഗൗരി മോഹൻ, ഫസലു റഹ്മാൻ, ബി. ശ്രീകുമാർ,ദീപ ഈശ്വർ, എസ്. പ്രവീൺ, ഡോ.ഹൈഫ മുഹമ്മദ് അലി, ഡോ. അശ്വതി ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.