മൈലം റോയൽ വൈസ് മെൻസ് ക്ലബ്
1572801
Friday, July 4, 2025 6:14 AM IST
കൊട്ടാരക്കര : മൈലം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച റോയൽ വൈസ് മെൻസ് ക്ലബ് ആലപ്പുഴ ജില്ലാ കളക്ടർഅലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര വൈസ് മെൻസ് ക്ലബ് പ്രസിഡൻന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു.
ലെഫ്റ്റനന്റ് റീജണൽ ഡയറക്ടർ പ്രഫ. ജി. ജേക്കബ്, മുൻ ലെഫ്റ്റനന്റ് റീജണൽ ഡയറക്ടർ ജേക്കബ് മാത്യു കുരാക്കാരൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ അഡ്വ. തുളസീധരൻ പിള്ള നിർവഹിച്ചു.
റവ.ജോസ്.ടി.ഏബ്രഹാം, റവ.സ്കറിയ തോമസ്, എസ്.ഉദയകുമാർ, പ്രഫ. പി. കെ.വർഗീസ്, സജി വർഗീസ്, എം.ആർ.അജി, സൂസൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റവ.ഡോ.പി.ജെ.മാമച്ചൻ( പ്രസിഡന്റ്), ജോർജ് ജോൺ(സെക്രട്ടറി), പി.സി.രാജു(ട്രഷറർ).