പിടികിട്ടാപ്പുള്ളി പിടിയിൽ
1573424
Sunday, July 6, 2025 6:29 AM IST
കൊല്ലം: ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പിടികിട്ടാപ്പുള്ളി പോലീസിന്റെ പിടിയിലായി. കുളപ്പാടം, ചരുവിള പടിഞ്ഞാറ്റതിൽ ഷിഹാസ് ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
2017-ൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
പോലീസ് തുടർച്ചയായി നടത്തിവന്നിരുന്ന അന്വേഷണത്തിൽ ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ച് വിവരം ലഭിക്കുകയും കൊട്ടിയം പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിരവധി തവണ കോടതിയിൽ ഹാജരാകുന്നതിന് പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ നിതിൻ നളൻ ,സുധീർ, ഷാ, വിഷ്ണു, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.