പ്രഥമാധ്യാപികയെ ആദരിച്ചു
1572799
Friday, July 4, 2025 6:14 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ ഗവ.ഹൈസ്കൂളിലെ പ്രഥമാധ്യാപിക ജെസി വർഗീസിനെ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു. കഴിഞ്ഞ അധ്യായന വർഷങ്ങളിൽ കുട്ടികളുടെ പ്രവേശനം ഏറെ കുറവായിരുന്ന സ്കൂളിൽ ജെസി വർഗീസ് പ്രഥമാധ്യാപികയായി എത്തിയതോടെ കൂടുതൽ കുട്ടികൾ പ്രവേശനം നേടുകയായിരുന്നു.
ജെസിവർഗീസി ന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി ഈ വർഷം 51 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സഹായത്താൽ കുട്ടികൾക്കായി ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇ - സ്മാർട്ട് ബോർഡുകൾ ഉൾപ്പെടെ ഹൈടെക് സംവിധാനങ്ങളും സ്കൂളിൽ ഒരുക്കി.
സ്കൂളിൽ നടന്ന ചടങ്ങിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും പൂർവ വിദ്യാർഥിയുമായ വി.എസ്.സന്തോഷ്കുമാർ പൊന്നാടയണിയിച്ച് പ്രഥമാധ്യാപിക ജെസി വർഗീസിനെ ആദരിച്ചു.
പഞ്ചായത്തംഗം അജയകുമാർ സ്റ്റാഫ് സെക്രട്ടറി ആർ. ബി. ഷിബി, സീനിയർ അസിസ്റ്റന്റ് ആർ.ബിന്ദു, എസ്. സുഷന്ത, ഡി.എം.സുനി തുടങ്ങിയവർ പ്രസംഗിച്ചു.