സ്കൂൾ വാർഷികം ഇന്നും നാളെയും
1512027
Friday, February 7, 2025 6:07 AM IST
തേവലക്കര: സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജ് 22ാംവാർഷികം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 9.30 ന് നടക്കുന്ന സമ്മേളനം വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്യും.
ചെയർമാൻ അസീസ് കളീലിൽ അധ്യക്ഷനായിരിക്കും. പഞ്ചായത്തംഗം ബിസ്മി അനസ്, പ്രിൻസിപ്പൽ വിജി വിനായക, ഡോ.കെ.ആർ. രേഖശ്രീ, തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 3.3 0ന് വിദ്യാർഥികൾ അവതരിപ്പിക്കുന്ന 'സ്വരലയ' സംഗീത പരിപാടി. വൈകുന്നേരം ആറിന് പ്രീ സ്കൂൾ വാർഷികാഘോഷം 'വിസ്മയ' കുരുന്നുകളുടെ കലാപരിപാടി. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് സിസിഎ കുട്ടികളുടെ പരിപാടികൾ.
വൈകുന്നേരം 5.30 ന് 'ജ്യോതിർഗമയ' 1 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് അവാർഡുകളും വിതരണം ചെയ്യും.