ജഡായു എര്‍ത്ത് സെന്ററില്‍ മോക്ക് ഡ്രില്‍ ഇന്ന്
1486778
Friday, December 13, 2024 6:20 AM IST
കൊല്ലം: ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശ പ്രകാരം ചടയമംഗലം ജഡായുപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന കേബിള്‍ കാര്‍ അപകടം സംബന്ധിച്ച മോക്ക്ഡ്രില്‍ ഇന്ന് രാവിലെ 7.30 ന് നടക്കും.
കേബിള്‍കാര്‍ സംവിധാനം ഉപയോഗത്തിലുള്ള സംസ്ഥാനത്തെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ജഡായു ഭൂകേന്ദ്രം. കേബിള്‍ കാര്‍ അപകടം ഉണ്ടാകുമ്പോള്‍ ഉയരത്തില്‍ കുടുങ്ങുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന സംഭവമാണ് മോക്ക് ഡ്രില്ലില്‍ സൃഷ്ടിക്കുന്നത്. ചെന്നൈ ആർക്കോണത്ത് നിന്നെത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ 26 സംഘമാണ് മോക്ക്ഡ്രില്‍ നയിക്കുക.
ഇതിന് മുന്നോടിയായി ജടായു എര്‍ത്ത് സെന്ററില്‍ ടേബിള്‍ ടോപ് യോഗം സംഘടിപ്പിച്ചു. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍ അധ്യക്ഷനായി. കൊട്ടാരക്കര തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍ നായര്‍, ഭൂരേഖ തഹസില്‍ദാര്‍ ജി .വിജയകുമാര്‍, കളക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് എം. രമേശന്, ഹസാഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ കപില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ധനുജ, കൊട്ടാരക്കര ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി വര്‍ഗീസ്, കടയ്ക്കല്‍ അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ എസ്.എസ്. ഹരിലാല്‍, ചടയമംഗലം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍,
കൊട്ടാരക്കര ബിഡിഒ എല്‍.വി. റാണി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. ബിമല്‍, എസ്. ശ്രീകുമാര്‍, ജടായുപ്പാറ ടൂറിസം പദ്ധതി ലൈസണ്‍ ഓഫീസര്‍ എന്‍. രാമചന്ദ്രന് നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.