പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ യജ്ഞോത്സവം
1458031
Tuesday, October 1, 2024 6:43 AM IST
പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ യജ്ഞോത്സവം മൂന്ന് മുതൽ 21 വരെ നടക്കും.12-ാമത് ദേവിഭാഗവത നവാഹയജ്ഞം മൂന്ന് മുതൽ 12 വരെയും 18-ാമത് ഭാഗവത സപ്താഹ യജ്ഞം 14 മുതൽ 21 വരെയും നടക്കും.
മൂന്നിന് വൈകുന്നേരം ആറിന് എൻ.കെ. പ്രേമചന്ദ്രൻ എംപി യജ്ഞോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി കൃഷ്ണദാസൻ പോറ്റി ഭദ്രദീപ പ്രതിഷ്ഠ നടത്തും. നാലിന് രാവിലെ സുകൃതഹോമം, തുടർന്ന് ഗായത്രി ഹോമം 10 ന് മഹാകാളി പൂജ.
അഞ്ചു മുതൽ വൈകുന്നേരം അഞ്ചിന് നവരാത്രി മണ്ഡപത്തിൽ സംഗീതോത്സവം നടക്കും.ആറിന് രാവിലെ 10 ന് ശ്രീകൃഷ്ണാവതാരവും ഏഴിന് രാവിലെ 10 ന് മഹാമൃത്യുഞ്ജയ ഹോമവും
എട്ടിന് രാവിലെ 10 ന് നവാക്ഷരീ ഹോമവും 11.15 ന് ഗുരുതി പുഷ്പാജ്ഞലിയും നടക്കും.ഒന്പതിന് രാവിലെ 10 ന് പാർവ്വതി പരിണയം, ഉമാമഹേശ്വരി പൂജ, 10 ന് രാവിലെ 10 ന് നവഗ്രഹപൂജ, 11 ന് ചണ്ഡികാഹോമം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് നവകന്യക പൂജ. 12 ന് രാവിലെ 10 ന് ധാരാ ഹോമം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം എന്നിവ നടക്കും.
13 ന് വിജയദശമി വിദ്യാരംഭം, രാവിലെ 6.30 ന് സരസ്വതി പൂജ, ഒന്പതിന് കൊടിമൂട്ടിലമ്മ പ്രതിഭ പുരസ്കാര വിതരണം. തുടർന്ന് വിദ്യാരംഭം. 14 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്, വൈകുന്നേരം 6.45 ന് ഭാഗവത ജ്ഞാനയജ്ഞ സമാരംഭം, 21 ന് അവസാനിക്കും.