ബന്ധുവീട്ടില്‍ ഓണം ആഘോഷിക്കാനെത്തിയ യുവാവ് പുഴയില്മുങ്ങിമരിച്ചു
1453643
Monday, September 16, 2024 10:58 PM IST
കുളത്തൂപ്പുഴ: ബന്ധുവീട്ടില്‍ ഓണം ആഘോഷിക്കാനെത്തിയ യുവാവ് കുളത്തൂപ്പുഴയാറില്‍ മുങ്ങിമരിച്ചു. വില്ലുമല ആദിവാസി ഊരില്‍ മാതൃസഹോദരിയുടെ വീട്ടില്‍ ഓണം ആഘോഷിക്കാനെത്തിയ കുളത്തൂപ്പുഴ ചെറുകര അനില ഹൗസില്‍ അജയന് - ജലജ ദമ്പതികളുടെ മകന് അഖില്‍ (22) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് കുളത്തൂപ്പുഴയാര്‍ അമ്പതേക്കര്‍ കുഞ്ഞുമോന് തോടുമായി സംഗമിക്കുന്ന സ്ഥലത്ത് സുഹൃത്തിനോടൊപ്പം കുളിക്കുന്നതിനിടയിൽ പുഴയിലെ ഒഴുക്കിലകപ്പെട്ടത്. സുഹൃത്ത് നീന്തി കരക്കു കയറിയെങ്കിലും അഖില്‍ പുഴയില്‍ മുങ്ങിതാഴുകയായിരുന്നു.
പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസും പുനലൂരില്‍ നിന്നുമെത്തിയ അഗ്നി രക്ഷാ സംഘം സ്കൂബാ ടീം ചേര്‍ന്ന് പുഴയുടെ ആഴങ്ങളില്‍ തെരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരന്: അതുല്‍.