ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
1453066
Friday, September 13, 2024 10:33 PM IST
ചവറ: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം പള്ളിക്കോടി കിഴക്കനഴികത്ത് ഇറക്കത്ത് ആന്‍ഡ്രൂസിന്റെയും (കെഎസ്ഇബി, കോഴിക്കാട്) നിര്‍മലയുടെയും (മിനി) മകന് ആല്ബിന് ആന്‍ഡ്രൂസാണ് (23) മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തെക്കുംഭാഗം സെന്റ് ജോസഫ് ഫെറോന ദേവലായ സെമിത്തേരിയില്‍.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ദളവാപുരം ക്ഷേത്രത്തിനു സമീപം എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. ആല്ബിന് വിദേശത്ത് ജോലിക്കായി പോകാനിരിക്കുന്നതിനിടയിലായിരുന്നു അപകടം. സഹോദരി : ആൻ മേരി