ഫാത്തിമ മാതാ കോളജിൽ നാലുവർഷ ബിരുദ പ്രോഗ്രാം ഉദ്ഘാടനം
Tuesday, July 2, 2024 12:38 AM IST
കൊ​ല്ലം: കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ​ഠ​ന​ത്തി​ന്‍റെ കോ​ള​ജ് ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​നാ​യ ഇ​ന്ദു ഗോ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ലു​വ​ർ​ഷ ബി​രു​ദ പ​ഠ​ന പ​ദ്ധ​തി വി​ദ്യാ​ർ​ഥിക​ൾ​ക്ക് വ്യ​ത്യ​സ്ത​ ആ​കാ​ശ​ത്തെ പ്ര​ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഇ​ന്നലെ രാ​വി​ലെ കോ​ളജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ന്‍റെ കോ​ളജ് ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ ഡോ​.സി​ന്ധ്യ കാ​ത​റി​ൻ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഫാ​. ഡോ​. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

കൊ​ല്ലം കോ​ർപറേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​ഡ്വ​. എ .​കെ. സ​വാ​ദ്, പി ​ടി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ലാ​വോ​സ് ഡോ​. എം.ആർ.ഷെ​ല്ലി , ഡോ​.ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്രസംഗിച്ചു. മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ച സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തെ തു​ട​ർ​ന്ന് കോ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളുംന​ട​ന്നു.