തെ​ങ്ങി​ല്‍നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, July 3, 2024 11:01 PM IST
കൊ​ല്ലം: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ല്‍ നി​ന്നും ഓ​ല വെ​ട്ടു​ന്ന​തി​നി​ടെ താഴേവീ​ണു മ​രി​ച്ചു. ശ​ക്തി​കു​ള​ങ്ങ​ര ത​ല​യ്‌​ക്കോ​ട് പ​ടി​ഞ്ഞാ​റ്റ​തി​ല്‍ രാ​ജ​ന്‍ (68) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ല്‍നി​ന്നും ഓ​ല വെ​ട്ടു​ന്ന​തി​നി​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു സം​ശ​യ​മു​ണ്ട്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്നാ​ലെ ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​വൂ​യെ​ന്നു ശ​ക്തി​കു​ള​ങ്ങ​ര പോ​ലി​സ് അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ ആ​ശ്രാ​മം ഇ​എ​സ് ഐ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ ല​ക്ഷ്മി​കു​ട്ടി. മ​ക്ക​ള്‍: മു​രു​ക​ന്‍, മ​ണി​ക​ണ്ഠ​ന്‍, മി​നി.