റോ​ഡു​ക​ളി​ലെ കു​ഴി​യും വെ​ള്ള​ക്കെ​ട്ടും: നീ​ന്ത​ൽ സ​മ​രം ന​ട​ത്തി കോ​ൺ​ഗ്ര​സ്
Thursday, July 4, 2024 6:16 AM IST
കൊ​ട്ടി​യം: ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് കോ​ർ​പ്പ​റേ​ഷ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ള​ത്തും​ഗ​ലി​ൽ നീ​ന്ത​ൽ സ​മ​രം ന​ട​ത്തി.

ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ആ​റു​മാ​സം മു​മ്പ് വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട വാ​ള​ത്തു​ങ്ക​ൽ - പി​ണ​യ്ക്ക​ൽ റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു:​സ​ഹ​മാ​യ നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ഴി​ക​ളി​ലാ​കെ മ​ലി​ന​ജ​ലം നി​റ​ഞ്ഞു കി​ട​ക്കു​ന്നു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്കും സി​ബി​എ​സ്ഇ സ്കൂ​ളി​ലേ​ക്കും നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പോ​കു​ന്ന വ​ഴി മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തി​ന​ടു​ത്തു​ള്ള ഒ​ട്ട​ത്തി​ൽ - വാ​യ​ന​ക്കു​ളം റോ​ഡും വ​ർ​ഷ​ങ്ങ​ളാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ക​യാ​ണ്.

വാ​ള​ത്തു​ങ്ക​ൽ മ​ന്നം മെ​മോ​റി​യ​ൽ സ്കൂ​ളി​ന് മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ നീ​ന്ത​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ര​വി​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ബേ​ബി​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​ക്കാ​ട് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ള​ത്തു​ങ്ക​ൽ രാ​ജ​ഗോ​പാ​ൽ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​നാ​സ​ർ,

ഡി​സി​സി അം​ഗം സ​ലീം​ആ​ലൂ​സ്, മ​ണി​യം​കു​ളം ക​ലാം, മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ക​മ​റു​ദീ​ൻ, അ​ന​സ് പി​ണ​ക്ക​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ഷൗ​ക്ക​ത്ത്, ജ​ലാ​ൽ 12 മു​റി, നാ​സ​ർ, ഷം​നാ​ദ്, സ​ജീ​ർ അ​ലി, പി​ണ​യ്ക്ക​ൽ സ​ക്കീ​ർ ഹു​സൈ​ൻ, ബാ​ബു, ഹാ​ഷിം, സ​നൂ​ജ് , നൗ​ഫ​ൽ, ഷ​ഹാ​ൽ, ബി​ജു മ​ങ്കാ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.