കെ.​രാ​ജ​ന് എം.​കെ. കു​മാ​ര​ൻ സ്മാ​ര​ക പ്ര​തി​ഭ​ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Sunday, June 30, 2024 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര : സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വും മു​ൻ എം​പി​യു​മാ​യ എം.​കെ. കു​മാ​ര​ന്‍റെ പേ​രി​ൽ വാ​ള​കം എം.​കെ.​കു​മാ​ര​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​തി​ഭാ പു​ര​സ്കാ​രം റി​ട്ട.​ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​നും പൊ​ലി​ക്കോ​ട് പു​സ്ത​ക​പ്പു​ര​യു​ടെ ഉ​പ​ജ്ഞാ​താ​വു​മാ​യ കെ.​രാ​ജ​ന് പി.​എ​സ്.​സു​പാ​ൽ എം​എ​ൽ​എ സ​മ്മാ​നി​ച്ചു.

നാ​ലു പ​തി​റ്റാ​ണ്ട് മാ​തൃ​ഭാ​ഷാ അ​ധ്യാ​പ​ക​ൻ എ​ന്ന നി​ല​യി​ലും അ​റി​വി​ന്‍റേയും അ​ക്ഷ​ര​ങ്ങ​ളു​ടെ​യും വെ​ളി​ച്ചം അ​ണ​യാ​തി​രി​ക്കാ​ൻ സ്വ​ന്തം ഗൃ​ഹ​വും ഗ്ര​ന്ഥ​ശേ​ഖ​ര​വും ജ​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു ന​ൽ​കി​യ ഹൃ​ദ​യ വി​ശാ​ല​ത​യ്ക്കാ​ണ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.പ്ര​സി​ഡ​ന്‍റ് എം.​പി.​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബെ​ൻ​സി, ഫാ.​മോ​ൻ​സി ഫി​ലി​പ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പ്ര​കാ​ശ് ല​ക്ഷ്മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.