‘സ്കി​ൽ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം’
Tuesday, July 2, 2024 12:38 AM IST
കൊ​ട്ടാ​ര​ക്ക​ര: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ എ​ല്‍​ടി​എ യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ശി​ല്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. 29 ന് ​ന​ട​ന്ന പൊ​തു സ​മ്മേ​ള​നം മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. 19 വ​ർ​ഷ​ത്തെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ അ​നോ​മ​ലി എ​ൽ​ടി​എ ത​സ്തി​ക​യി​ലു​ള്ള​വ​ര്‍​ക്ക് പ​രി​ഹ​രി​ച്ച് ന​ൽ​കി​യ​ത് ഈ ​സ​ർ​ക്കാ​ർ ആ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ യു​പി ക്ലാ​സ് മു​ത​ൽ തൊ​ഴി​ൽ പ​ഠ​നം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. എ​ല്‍​ടി​എ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ്കി​ല്‍ മേ​ഖ​ല​യി​ൽ ത​ന്നെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ വേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷി​ജു കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ തൊ​ഴി​ൽ പ​ഠ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും മൃ​ഗ സം​ര​ക്ഷ​ണ ക്ഷീ​ര വി​ക​സ​ന വ​കു​പ്പും ഒ​ത്ത് ചേ​ർ​ന്നു​ള്ള തൊ​ഴി​ൽ പ​ഠ​നം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ സാ​ധ്യ​മാ​ക്കാ​ൻ വേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് പ​റ​ഞ്ഞു.

സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ബി.​ഷാ​ജി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
സം​സ്ഥാ​ന കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പി .​പ്ര​ദീ​പ് കു​മാ​ർ, വി. ​എം. വേ​ണു​ഗോ​പാ​ൽ, പി.​എ​സ്.​അ​നൂ​പ്, എ​സ്. അ​നി​ൽ​കു​മാ​ർ, സി.​എ​ച്ച്. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഏ​കീ​ക​ര​ണം സം​ഭ​വി​ക്കു​മ്പോ​ൾ എ​ൽ​ടി​എ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ സ്കി​ൽ മേ​ഖ​ല​യി​ൽ ത​ന്നെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ആ​ര്‍. ഷി​ജു​കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജി.​ഐ.​പ്ര​ദീ​പ്കു​മാ​ര്‍ , ട്ര​ഷ​റ​റാ​യി സി.​എ​ച്ച്. അ​ഷ​റ​ഫ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.