ഗൃ​ഹ​നാ​ഥ​ന്‍ തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി വ​ഴി തേ​ടു​ന്നു
Sunday, June 30, 2024 11:34 PM IST
കു​ള​ത്തൂ​പ്പു​ഴ: ഏ​റെ നാ​ളാ​യി കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി വ​ഴി തേ​ടു​ന്നു. കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ഒ​മാ​ന്‍ വി​ല്ല​യി​ല്‍ മ​ന്‍​സൂ​ര്‍ (43) ആ​ണ് ഭാ​രി​ച്ച ചി​കി​ത്സാ ചെല​വു​ക​ള്‍​ക്ക് വ​ഴി ക​ണ്ടെ​ത്താ​നാ​വാ​തെ ഉ​ഴ​ലു​ന്ന​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് തൊ​ഴി​ല്‍​തേ​ടി പോ​യ മ​ന്‍​സൂ​റി​ന് ന​ല്ല ജോ​ലി ല​ഭി​ക്കു​ക​യും ചെയ്തു.

കു​ടും​ബ​ത്തെ സം​ര​ക്ഷി​ച്ചു കൊ​ണ്ട് ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ടെ ഇ​ട​ക്കി​ടെ ഉ​ണ്ടാ​കു​ന്ന ശ്വാ​സം മു​ട്ടും മ​റ്റു അ​സ്വ​സ്ഥ​ത​ക​ളും ക​ല​ശ​ലാ​യ​തോ​ടെ നാ​ട്ടി​ലെ​ത്തി ചി​കി​ത്സി​ച്ച് മ​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ കി​ഡ്നി​യെ ബാ​ധി​ച്ച രോ​ഗ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യും ഗ​ള്‍​ഫി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്ക് നീ​ട്ടി വ​ക്കു​ക​യും ചെ​യ്തു. രോ​ഗം അ​ല്‍​പം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​ട​വും ബാ​ധ്യ​ത​ക​ളും തീ​ര്‍​ക്കു​ന്ന​തി​നും ചി​കി​ത്സ​ക്കു​ള​ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി വീ​ണ്ടും മ​ട​ങ്ങി പോ​വു​ക മാ​ത്ര​മാ​യി​രു​ന്നു പോം​വ​ഴി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മ​രു​ന്നും ചി​കി​ത്സ​യും തു​ട​രു​ക​യു​മാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍ ത​ള്ളി​നീ​ക്കി​യെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ള്‍ തു​ട​ര്‍​ന്ന​തോ​ടെ നാ​ട്ടി​ലെ​ത്തി. മാ​സ​ങ്ങ​ള്‍ നീ​ണ്ട ചി​കി​ത്സ​ക്കൊ​ടു​വി​ല്‍ കി​ഡ്നി മാ​റ്റി വ​ക്കു​ക മാ​ത്ര​മേ പോം​വ​ഴി​യു​ള്ളൂ​വെ​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം നി​രാ​ലം​ബ​നാ​യ മ​ന്‍​സൂ​റി​നെ​യും കു​ടും​ബ​ത്തേ​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ​യും പ​ത്താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ളും ഉ​മ്മ​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് നാ​ല്പ​തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെല​വു വ​രു​ന്ന കി​ഡ്നി മാ​റ്റി​വ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ചി​കി​ത്സാ സ​മി​തി രൂ​പീ​ക​രി​ക്കു​ക​യായിരുന്നു.

ഷാ​ജ​ഹാ​ന്‍ ചോ​ഴി​യ​ക്കോ​ട് -ചെ​യ​ര്‍​മാ​ന്‍, ഷി​ജു നാ​യ​ര്‍ -ജനറൽ ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 43046210074, എ​സ്ബിഐ. കു​ള​ത്തൂ​പ്പു​ഴ ബ്രാ​ഞ്ച്. (ഐഎ​ഫ്എ​സ് സി. SBIN0070731) ​ഗൂ​ഗിള്‍​പേ നന്പർ: 8086191424.