നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ക​ട​യി​ൽ ഇ​ടി​ച്ചു​ക​യ​റി
Thursday, July 4, 2024 6:09 AM IST
പു​ന​ലൂ​ർ: ടി​ബി ജം​ഗ്ഷ​നു സ​മീ​പം ബോ​യ്സ് ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ട്ര​യ​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്ന് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ത്ത​ശേ​ഷം തൊ​ട്ട​ടു​ത്ത ക​ട​യു​ടെ മു​ന്നി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു ക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട​ത്. അ​പ​ക​ടം ന​ട​ന്ന​ത് പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.

ഈ ​പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യാ​ണ്. ദി​വ​സ​വും മൂ​ന്നും നാ​ലും അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു​ണ്ട്.