ഫിഷറീസ് വകുപ്പിന്റെ റാഞ്ചിങ് പദ്ധതി: മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1338286
Monday, September 25, 2023 10:59 PM IST
കുണ്ടറ : ഫിഷറീസ് വകുപ്പിന്റെ റാഞ്ചിംഗ് പദ്ധതി പ്രകാരം അഷ്ടമുടി കായലിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പന്ത്രണ്ട് ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെയാണ് പേരയം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ കുമ്പളം, ഓണമ്പലം ലാന്റിംഗ് സെന്റർ കടവ്, പടപ്പക്കര കുതിര മുനമ്പ്, കൈതമുനമ്പ് എന്നീ കടവുകളിൽ നിക്ഷേപിച്ചത്. പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ ഷേർളി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലത ബിജു, ബിനോയി ജോർജ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്ലീമ ബീഗം, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.