ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ ഏകദിന പരിശീലന ക്യാമ്പ്
1337615
Friday, September 22, 2023 11:24 PM IST
ആര്യങ്കാവ് കെ സി എസ് എൽ കുട്ടികൾക്ക് വേണ്ടി ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളും യു പി സ്കൂളും സംയുക്തമായി അണിയിച്ചൊരുക്കിയ ഏകദിന പരിശീലന ക്യാമ്പ് ചങ്ങനാശേരി അതിരൂപത കെ സി എസ് എൽ ഡയറക്ടർ ഫാ.സിനു വേലങ്ങാട്ടുശേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ. ഫീലിപ് തയ്യിൽ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിറ്റ് ഓർഗനൈസിംഗ് പ്രസിഡന്റുമാരായ റോയി വി കെ, സി. അനിത എസ്. ഡി , ആര്യങ്കാവ് മേഖല കോഡിനേറ്റർ ജെറിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത കെ സി എസ് എൽ ടീം ക്യാമ്പിന് നേതൃത്വം നൽകി.
ഫാ. സിനു വേലങ്ങാട്ടശേരി, ബ്രദർ ജിൽസൺ മുളമൂട്ടിൽ, അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് റിൻസ് വർഗീസ്, മുൻ അതിരൂപത ചെയർമാൻ മാസ്റ്റർ സ്റ്റെഫിൻ സജി എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ 80 കുട്ടികൾ പങ്കെടുത്തു.