ആദിച്ചനല്ലൂർ : ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ അജൈവമാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും പ്രവർത്തനം നടത്തുന്ന ഹരിത കർമ്മ സേനയ്ക്കായി വാഹനം കൈമാറി.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് വാർഡുകളിൽ നിന്നും എംസിഎഫിലേക്ക് മാലിന്യശേഖരണത്തിനായിട്ടാണ് ഇലക്ട്രിക്ക് പിക്കപ്പ് വാഹനം .ആദിച്ച നല്ലൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു . ഹരിത കർമ്മസേന പ്രസിഡന്റ് ,സെക്രട്ടറി എന്നിവർ താക്കോൽ ഏറ്റുവാങ്ങി.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സാജൻ അധ്യക്ഷത വഹിച്ചു. പ്ലാക്കാട് ടിങ്കു,ഏലിയാമ്മ ജോൺസൻ, ജി. രാജു, ഷേർലി സ്റ്റീഫൻ, സെക്രട്ടറി സ്റ്റീഫൻ. എം, എന്നിവർ എന്നിവർ പ്രസംഗിച്ചു.