കൊല്ലം: ഡീസൻ്റമുക്ക് വെട്ടിലത്താഴത്ത് നിയന്ത്രണം വിട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർഥിക്ക് ഗുരുതര പരുക്കേറ്റു. മൈലാപ്പൂർ സ്വദേശി ജയദേവി (16) നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു. ജയദേവിന്‍റെ കാലിൽ കയറിയ റോഡ് റോളർ ഫയർ ഫോഴ്സ് എത്തി ജെ.സിബിയുടെ സഹായത്തോടെ ഉയർത്തിയാണ് രക്ഷിച്ചത്.