സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും
1297876
Sunday, May 28, 2023 2:51 AM IST
പാരിപ്പളളി : കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഇന്ന് നടക്കും.
രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നു വരെ കല്ലുവാതുക്കൽ യുപി സ്കൂളിൽ നടത്തുന്ന ക്യാമ്പ് പാരിപ്പള്ളി എസ്എച്ച് ഒ ഡി. ദീപു ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴുമുതൽ ക്യാമ്പിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർ തിരുനെൽവേലിയിൽ പോകുന്നതിനുള്ള തയാറെടുപ്പോട് കൂടി എത്തേണ്ടതാണ്.