കേരളാ കോൺഗ്രസ് -എം നിയോജകമണ്ഡലം സമ്മേളനം
1281343
Sunday, March 26, 2023 11:00 PM IST
ചടയമംഗലം: കേരളാ കോൺഗ്രസ് -എം ചടയമംഗലം നിയോജക മണ്ഡലം സമ്മേളനം റോക്ക് പാലസ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
്രപ്രസിഡന്റ് ജോബി ജീവൻ അധ്യക്ഷനായിരുന്നു. ഏപ്രിൽ 11 ന് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുന്ന കെ എം മാണി സ്മൃതി സംഗമത്തിൽ നിയോജക മണ്ഡലത്തിൽ നിന്നും 250 പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന് സമ്മേളനം തീരുമാനിച്ചു.
ജില്ലാ ഭാരവാഹികളായ ജോൺ പി കരിക്കം, എസ് എം ഷെരീഫ്, മറ്റ് നേതാക്കളായ സുരേഷ് നായർ, കെ സി ചാണ്ടപ്പിള്ള, അരുൺ രഘ , മടത്തറ ശ്യാം, എസ് ഏ ബെഷീർ, റോബിൻ കെ ആർ, നിസാം താളിക്കോട്, അജിമോൻ രാജേഷ്കരുകോൺ, വിനോദ് കുമാർ, ജാൻസി തുടങ്ങിയവർ പ്രസംഗിച്ചു.