അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, February 2, 2023 11:25 PM IST
കൊല്ലം: കെ​ല്‍​ട്രോ​ണി​ന്‍റെ ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ന്‍​ഡ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റന​ന്‍​സ്, ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, മോ​ണ്ടി​സോ​റി, ​പ്രീ-​സ്‌​കൂ​ള്‍ ടി.​ടി.​സി, അ​ക്കൗ​ണ്ടിം​ഗ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എം.​ടെ​ക്, ബി.​ടെ​ക്, ബി.​എ​സ്.​സി, ​ഡി​പ്ലോ​മ (ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്), എം.​ബി.​എ, ​ബി.​ബി.​എ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ജ​ക്ട്, ​ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാ​മി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക്: ഹെ​ഡ് ഓ​ഫ് സെ​ന്‍റര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റര്‍, ടൗ​ണ്‍ അ​തി​ര്‍​ത്തി, കൊ​ല്ലം. ഫോ​ണ്‍: 0474-2731061.
കൊല്ലം: എ​സ്ആ​ര്‍​സി ക​മ്മ്യൂ​ണി​റ്റി കോ​ള​ജി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജ്മെന്‍റ് (ഡി.​എ.​എം) പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു, ​ത​ത്തു​ല്യം. അ​വ​സാ​ന തീ​യ​തി: 15. അ​പേ​ക്ഷ​ഫോ​മും പ്രോ​സ്പെ​ക്ട​സും തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​മ്പി​ന് സ​മീ​പ​മു​ള്ള എ​സ്.​ആ​ര്‍.​സി ഓ​ഫി​സി​ലും www.srccc.in വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. ഫോ​ണ്‍: 0471 2325101, 9846033001.

ടെ​ന്‍​ഡ​ര്‍ ക്ഷണിച്ചു

കൊല്ലം: ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഐ.​ഇ.​സി മെ​റ്റീ​രി​യ​ല്‍ പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​ന് ജി.​എ​സ്.​ടി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. ടെ​ന്‍​ഡ​ര്‍ 22 മൂ​ന്ന് വ​രെ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍ - 0474 2740166.ക്വ​ട്ടേ​ഷ​ന്‍

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: പെ​രി​ങ്ങാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ സാ​മ്പി​ള്‍ റ​ഫ​റ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടി​ങ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് വാ​ഹ​ന ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ഫി​റ്റ്‌​ന​സ് ഇ​ന്‍​ഷു​റ​ന്‍​സ്, ആ​ര്‍.​സി ബു​ക്ക്, പൊ​ല്യൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ലൈ​സ​ന്‍​സ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ ഹാ​ജ​രാ​ക്ക​ണം. ഫെ​ബ്രു​വ​രി 15ന് ​രാ​വി​ലെ 11 വ​രെ സ്വീ​ക​രി​ക്കും.