ജ​നമു​ന്നേ​റ്റയാ​ത്ര​ കരുനാഗപ്പള്ളിയിൽ സ​മാ​പ​ിച്ചു
Sunday, December 4, 2022 10:59 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: വി​ശ​പ്പി​ന്‍റെ വി​ളി കേ​ൾ​ക്കൂ വി​ല​ക്ക​യ​റ്റം ത​ട​യൂ എന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ ന​യി​ക്കു​ന്ന ജ​നമു​ന്നേ​റ്റ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഡിസിസി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘ​ട​നം ചെ​യ്തു.
നീ​തി​ക്കു​വേ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​രു​ന്ന സ​ഖാ​ക്ക​ള്‍​ക്കു​പോ​ലും ര​ക്ഷ​യി​ല്ലെ​ന്നാ​യെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി​പിഎമ്മിലെ ​പ്ര​മാ​ണി​മാ​രാ​യ നേ​താ​ക്ക​ളും ചി​ല മ​ദ്യ​രാ​ജാ​ക്ക​ന്‍​മാ​രു​മാ​ണ് പി​ന്‍​വാ​തി​ലി​ലൂ​ടെ നി​യ​മ​നം ത​ട്ടി​യെ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത്. സിപിഎമ്മിന്‍റെ ​എ​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ര്‍​മാ​രു​ടെ ബ​ന്ധു​ക്ക​ളും സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ചൂ​ണ്ടി​ക്കാ​ട്ടി.
 പി.​എ​സ്.​സി റാ​ങ്ക് ലി​സ്റ്റി​ല്‍ കി​ട​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥിക​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി​യ ഗ​വ​ണ്‍​മെന്‍റാ​ണ് എ​ല്‍ഡിഎ​ഫ് എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
 സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി​സിസി വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​റ്റു​മൂ​ല​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ൽ കെ ശ്രീ​ദേ​വി, ബോ​ബ​ന്‍.​ജി.​നാ​ഥ്, ഷി​ബു.​എ​സ്.​തൊ​ടി​യൂ​ര്‍, എം ​എ ആ​സാ​ദ്, കെ ​പി രാ​ജ​ൻ, ജോ​ൺ​സ​ൺ വ​ർ​ഗീ​സ്, എം ​കെ വി​ജ​യ​ഭാ​നു, എ.​എ.​അ​സീ​സ്, കെ.​എ​സ്.​പു​രം​സു​ധീ​ര്‍, നി​യാ​സ് ഇ​ബ്രാ​ഹിം, അ​നീ​ഷ് മു​ട്ടാ​ണി​ശേരി, കൃ​ഷ്ണ​പി​ള്ള, ചെ​ട്ടി​യ​ത്ത് അ​ജ​യ​കു​മാ​ര്‍, എ​സ് ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.