പ്രത്യേക ഗ്രാമസഭ നടത്തി
1226063
Thursday, September 29, 2022 11:24 PM IST
പത്തനാപുരം: ഭിന്നശേഷിക്കാർക്കായി പത്തനാപുരം ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ് എസ് തുളസി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനറ്റ് കെ വൈ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ അനുഭാവപൂർവ്വം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ഉറപ്പുനൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ, സ്ഥിരം സമിതി അധ്യക്ഷരായ ഏ ബി അൻസാർ, ബെൽക്കീസ് ബീഗം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫാറൂക്ക് മുഹമ്മദ്, കെ മധു, ഐഷ ഷാജഹാൻ,മണി സോമൻ,സലൂജ ദിലീപ്,പ്രിൻസി ജിജി,തൗസിയ മുഹമ്മദ്, അനിതകുമാരി, ഐ സി ഡി എസ് സൂപ്പർവൈസർ ബ്ലെസി ജോസ് എന്നിവർ പ്രസംഗിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
കൊല്ലം: ശാസ്താംകോട്ട ഐസിഡിഎസ് ഓഫിസിലേക്ക് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0476 2834101, 9847539998, 9809787317.