തെങ്ങിന് തടം മണ്ണിന് ജലം: ജില്ലാതല ഉദ്ഘാടനം 18ന്
1453533
Sunday, September 15, 2024 5:53 AM IST
കാസര്‍ഗോഡ്: ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ തെങ്ങിന് തടം മണ്ണിന് ജലം ജലസംരക്ഷണത്തിനായുള്ള ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം 18നു ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ജയപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിക്കും.
തെങ്ങുകളുടെ വിള വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗം എന്നതിനോടൊപ്പം ജലസംരക്ഷണത്തിന് സഹായകരമാവുന്ന പ്രധാന പ്രവര്‍ത്തനമാണ് തടമെടുക്കല്‍.
ശക്തമായ മഴയില്‍ കത്തിയൊലിച്ചു പോകുന്ന ജലത്തെ തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് കൂടുതല്‍ ജലം ആഴ്ന്നിറങ്ങുവാന്‍ തെങ്ങിന് ചുറ്റുമായി ഒരുക്കുന്ന തടം സഹായിക്കുന്നു.
അതുവഴി ഭൂഗര്‍ഭ ജലനിരപ്പ് ഉയരുകയും നാം നേരിട്ടുകൊണ്ടിരിക്കുന്ന ജലക്ഷാമ പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകുകയും ചെയ്യുന്നു. തെങ്ങിന് ചുവട്ടില്‍ നിന്നും 1.8 മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ അകലത്തിലാണ് തടമെടുക്കേണ്ടത്.
പരമ്പരാഗതമായി അനുവര്‍ത്തിച്ചുവന്നിരുന്ന ഈ കാര്‍ഷിക പ്രവര്‍ത്തനം സമീപകാലത്തായി ഗണ്യമായി കുറഞ്ഞിരുന്നു. കേരളത്തിന്റെ ഈ തനതു ജല സംരക്ഷണമാര്‍ഗം ഓരോ വീട്ടുവളപ്പിലേക്കും വ്യാപിപ്പിക്കാനാണ് കാമ്പയിന് ലക്ഷ്യമിടുന്നത്.