തീപിടിത്തം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു
1576848
Friday, July 18, 2025 6:27 AM IST
രാജപുരം: കള്ളാർ പഞ്ചായത്തിലെ അരയാർപള്ളത്തെ പി.കെ. വെള്ളച്ചിയുടെ വീട് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു. ടിവി, ഫാൻ, മേശ എന്നിവ കത്തി നശിക്കുകയും വിടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കുറ്റിക്കോൽ ഫയർഫോഴ്സിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ദീലീപിന്റെ നേതൃത്വത്തിലുള്ള സംഘവും രാജപുരം എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തീയണച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, മെമ്പർ പി. ഗീത എന്നിവരും സ്ഥലത്തെത്തി.