പോക്സോ: യുവാവിന് ജീവപര്യന്തം തടവും പിഴയും
1576869
Friday, July 18, 2025 6:49 AM IST
കാഞ്ഞങ്ങാട്: പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവപര്യന്തം തടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബേഡകം മുന്നാട് വട്ടംതട്ടയിലെ ബി.ആദര്‍ശിനെയാണ് (28) കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോര്‍ട്ട് ജഡ്ജ് പി.എം.സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസവും ഒരാഴ്ചയും അധികതടവ് അനുഭവിക്കണം.
2023 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കാസര്‍ഗോഡ് എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന സതീഷ്കുമാര്‍ ആലക്കല്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന് ഹാജരായി.