അശാസ്ത്രീയ റോഡ് നിര്‍മാണം; മൂലക്കണ്ടത്ത് അപകടം പതിവാകുന്നു
1576985
Saturday, July 19, 2025 12:39 AM IST
കാഞ്ഞങ്ങാട്: അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം ദേശീയപാതയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് അപകടം തുടര്‍ക്കഥയാവുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഇവിടെ പിക്കപ്പ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മാവുങ്കാല്‍ ഇലക്ട്രിസിറ്റിയിലെ ജീപ്പ് ഇവിടെ മറിഞ്ഞിരുന്നു. കുതിരക്കാളിയമ്മ ക്ഷേത്രത്തിലേക്ക് പോകുന്ന ഇറക്കത്തിലാണ് അപകടം വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിൽ മൂന്നു കാറുകള്‍ ഇവിടെ കുഴിയില്‍ വീണു അപകടം സംഭവിച്ചിട്ടും നിരവധി തവണ കുതിരക്കാളിയമ്മ ക്ഷേത്ര കമ്മിറ്റി തഹസില്‍ദാര്‍ക്കും ഹൈവേ അതോറിക്കും പരാതി നല്‍കിയിട്ടും ഇതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇവിടെ നിലവിലുള്ള റോഡില്‍ സ്വകാര്യവ്യക്തി കയ്യേറി റോഡ് നിര്‍മിച്ചതും അപകടത്തിന് കാരണമാകുന്നു.
ഉടനടി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ റോഡ് തടസപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സമര പരിപാടിക്ക് നാട്ടുകാര്‍ നിര്‍ബന്ധിതരാകുമെന്ന് നാട്ടുകാര്‍ പറയുന്നു.