മുളിയാറിൽ വീണ്ടും പുലിഭീതി; കെട്ടിയിട്ട വളർത്തുനായയെ കൊന്നു
1576853
Friday, July 18, 2025 6:27 AM IST
ബോവിക്കാനം: നാലുമാസത്തെ ഇടവേളയ്ക്കു ശേഷം മുളിയാർ പഞ്ചായത്തിൽ വീണ്ടും പുലിഭീതി. ബാവിക്കര അമ്മങ്കല്ലിലെ സിന്ധുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയാണ് പുലിയുടെ ഇരയായത്.
വ്യാഴാഴ്ച പുലർച്ചെയാണ് കടിച്ചുകീറിയ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയുടേതെന്ന് സംശയിക്കാവുന്ന കാൽപാടുകൾ സംഭവസ്ഥലത്തിനു സമീപം കണ്ടെത്തി. ഇതോടെ നാട്ടുകാർ വീണ്ടും ആശങ്കയിലായി.