അനധികൃത വയറിംഗ് തടയാൻ നടപടി വേണം: വയർമാൻ അസോസിയേഷൻ
1576989
Saturday, July 19, 2025 12:39 AM IST
തൃക്കരിപ്പൂർ: വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും നടക്കുന്ന അനധികൃത വയറിംഗ് തടയാൻ കർശന നടപടികളെടുക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) തൃക്കരിപ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
തൃക്കരിപ്പൂർ ഫൈൻ ആർട്സ് ഹാളിൽ നടന്ന സമ്മേളനം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ.വി. ദീപു അധ്യക്ഷത വഹിച്ചു. പി.വി. പ്രീജു, എൻ. പുരുഷോത്തമൻ, ടി.പി. ചന്ദ്രൻ, എം.വി. സുകുമാരൻ, പി. സനൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി. സുബൈർ(പ്രസിഡന്റ്), കെ.വി. ദീപു(സെക്രട്ടറി).