സിപിഎമ്മും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: എന്‍.എ. നെല്ലിക്കുന്ന്
1338463
Tuesday, September 26, 2023 1:30 AM IST
കാസര്‍ഗോഡ്: സഹകരണമേഖലയിലെ സമ്പത്ത് കൊള്ളയടിക്കുന്നതിന് സംസ്ഥാനം ഭരിക്കുന്ന സിപിഎം ഏതു മാര്‍ഗവും ഉപയോഗിക്കുമ്പോള്‍ സഹകരണമേഖലയിലെ ഒന്നരലക്ഷം കോടിയില്‍പരം വരുന്ന നിക്ഷേപത്തില്‍ കഴുകന്റെ കണ്ണുംവച്ച് മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ വഴി നിക്ഷേപം കടത്തി കുത്തകളെ സഹായിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുന്നതെന്നും അതുകൊണ്ട് സഹകരണമേഖലയില്‍ സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ.
സഹകരണ ജനാധിപത്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്മാന് കെ. നീലകണ്ഠന് അധ്യക്ഷത വഹിച്ചു.
കെ.പി. കുഞ്ഞിക്കണ്ണന്, എ. ഗോവിന്ദന് നായര്‍, വി.ആര്. വിദ്യാസാഗര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, ജെ.എസ്. സോമശേഖര, പി.കെ. വിനയകുമാര്‍, എം. രാജീവന് നമ്പ്യാര്‍, ടി. ഗോപിനാഥന് നായര്‍, മിനി ചന്ദ്രന്, വി. കൃഷ്ണന്, എ.വി. ചന്ദ്രന്, പ്രവീണ്‍ തോയമ്മൽ, കൃഷ്ണന് ചട്ടഞ്ചാല്‍, പവിത്രന് സി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. അസൈനാര്‍ സ്വാഗതവും പി.കെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.