കെടിഡിസിയില്‍ മാനേജര്‍ പദവി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി
1279329
Monday, March 20, 2023 1:07 AM IST
കാഞ്ഞങ്ങാട്: കെടിഡിസിയില്‍ മാനേജര്‍ പദവി വാഗ്ദാനം ചെയ്ത് യുവാവിന്റെ 15 ലക്ഷം രൂപ തട്ടിയെടുത്തു.
പടന്നക്കാട്ടെ എ.എസ്. സായിരാജിന്റെ പരാതിയില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ബിനു ഗോപി, ദാസന് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2018 ഏപ്രില്‍ 16നു 2019 ജൂലൈ 19നു ഇടയിലാണ് സായിരാജിന്റെ പക്കല്‍ നിന്നും ഗഡുക്കളായി പണം തട്ടിയെടുത്തത്.