ആശുപത്രിക്കകത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യരുത്
1226262
Friday, September 30, 2022 12:58 AM IST
കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫംഗങ്ങള്‍ ലഡു, കേക്ക് തുടങ്ങിയ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത് നിരോധിച്ചു. പകരം പഴവര്‍ഗങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യാം. ബിരിയാണി, നെയ്ച്ചോര്‍ എന്നിവ വിതരണം ചെയ്യുന്ന പാര്‍ട്ടികള്‍ ഒരു യൂണിറ്റില്‍ ആറു മാസത്തില്‍ ഒരിക്കലേ നടത്താന്‍ പാടുള്ളൂ. സൂപ്രണ്ടിനെ തിയതി അറിയിക്കണം. ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ ക്രിസ്മസ്, നവവത്സര ആഘോഷങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കും.
ഒക്ടോബര്‍ 31ന് സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തും. ശിശുരോഗ വിഭാഗത്തില്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നത് നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം അറിയിച്ചു.