കൈത്തോട് ഗതിമാറി ഒഴുകി; നെൽക്കൃഷി നശിച്ചു
1576805
Friday, July 18, 2025 5:51 AM IST
സുൽത്താൻ ബത്തേരി: കനാലിന്റെ കല്ലുകൾ ഇളകിവീണതിനെത്തുടർന്നു കൈത്തോട് ഗതിമാറി ഒഴുകി നെൽക്കൃഷി നശിച്ചു. പൂളവയലിലാണ് സംഭവം. വട്ടുളി അനന്തന്റെ 20 സെന്റ് നെൽക്കൃഷിയാണ് നശിച്ചത്. ദിവസങ്ങൾ മുന്പാണ് വയൽ ഒരുക്കി വിത്ത് വിതച്ചത്. വലിയ നഷ്ടമാണ് കർഷകനുണ്ടായത്.
കാലപ്പഴക്കം മൂലമാണ് ചെറുകിട ജലസേചന വകുപ്പിനു കഴീലുള്ള കനാലിലെ കല്ലുകൾ ഇളകിവീണത്. പതിറ്റാണ്ടുകൾ മുന്പ് നിർമിച്ച കനാൽ ഇതുവരെ പൂളവയവൽ പാടശേഖരത്തിലെ കർഷകർക്ക് ഉപകാരപ്പെട്ടിട്ടില്ല. ക
നാൽ പൊളിച്ചുമാറ്റണമെന്ന് കർഷകർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കൃഷിനാശത്തിന് അനന്തന് നഷ്ടപരിഹാരം അനുവദിക്കണമെന്നും കനാൽ പൊളിച്ച് കൈത്തോടിന്റെ വശങ്ങൾ സുരക്ഷിതമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.