വെങ്ങപ്പള്ളിയിൽ 11 അങ്കണവാടികൾ സ്മാർട്ട്
1577111
Saturday, July 19, 2025 6:01 AM IST
കൽപ്പറ്റ: വെങ്ങപ്പള്ളി ഐസിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന 14 അങ്കണവാടികളിൽ 11 എണ്ണവും സ്മാർട്ടായി. മൂന്ന് അങ്കണവാടികൾ സ്മാർട്ടാക്കുന്നതിന് പ്രവർത്തനം പുരോഗതിയിലാണ്.
പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ-ഒൗട്ട്ഡോർ കളിസ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയവ സ്മാർട്ട് അങ്കണവാടിയുടെ ഭാഗമാണ്.
ശിശു സൗഹൃദമാകുന്നതിനാണ് അങ്കണവാടികളെ സ്മാർട്ടാക്കിയതെന്ന് വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണു പറഞ്ഞു.